25.8 C
Kunnamkulam
Saturday, July 25, 2026
Home Bureaus Kechery ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എജ്യുക്കേഷണല്‍ ക്രിമിനല്‍’ ; ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്

‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എജ്യുക്കേഷണല്‍ ക്രിമിനല്‍’ ; ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എജ്യുക്കേഷണല്‍ ക്രിമിനലെന്ന്, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിതത്വം ഏറ്റെടുത്ത്, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേച്ചേരി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് സമാധാനപരമായി സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചില്ല എന്ന് പറയുന്ന കേന്ദ്രസര്‍ക്കാരും വിദ്യാഭ്യാസമന്ത്രിയും കള്ളം പറയുകയാണെന്നും വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ക്രിമിനലിനെ പോലെ പെരുമാറുന്നുവെന്നും ഡിസിസി പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലുമെല്ലാം പെല്ലറ്റ് തോക്കു കൊണ്ട് ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സാഹിലിന്റെ വാര്‍ത്ത വന്നിട്ടും വിദ്യാര്‍ത്ഥികള്‍ക്കു നേരെ അക്രമം നടത്തിയിട്ടില്ല എന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുന്നവരും ക്രിമിനലുകളുമായി മാറിയെന്നും ടാജറ്റ് ആരോപിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി ജെ സ്റ്റാന്‍ലി അധ്യക്ഷനായി. കെപിസിസി സെക്രട്ടറി സി.സി ശ്രീകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി വാഹികളായ വി വേണുഗോപാല്‍, എ.ടി സ്റ്റീഫന്‍ മാസ്റ്റര്‍, സിജു പാവറട്ടി, മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി റൂബി ഫ്രാന്‍സിസ്, ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അപ്പു ആളൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കളായ എ.എം ജമാല്‍, ബാലചന്ദ്രന്‍ പൂലോത്ത്, ജയ്‌സണ്‍ ചാക്കോ, എന്‍.എ നൗഷാദ് എന്നിവര്‍ സംസാരിച്ചു. കേച്ചേരി സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോസ്റ്റ് ഓഫീസിനു മുന്നില്‍ വെച്ച് പോലീസ് തടഞ്ഞു. പ്രതിഷേധ മാര്‍ച്ചിനു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരായ ധനേഷ് ചുള്ളിക്കാട്ടില്‍, ഷാജു തരകന്‍, ബീ.വി ജോയ്, പ്രസാദ് വാക, ജെറോം ബാബു ജനപ്രതിനിധികളായ ടി.ഒ. സെബി, ജോണ്‍ കാക്കശ്ശേരി, സി.എം നജീബ്, എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!