29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Erumapetty കുരങ്ങ് ശല്യം രൂക്ഷം ; 64 കാരന്‍ ദുരിതത്തില്‍

കുരങ്ങ് ശല്യം രൂക്ഷം ; 64 കാരന്‍ ദുരിതത്തില്‍

കുരങ്ങ് ശല്യത്തില്‍ ദുരിതമനുഭവിക്കുകയാണ് കടങ്ങോട് മണ്ടംപറമ്പ് എളാട്ടുവളപ്പില്‍ കൃഷ്ണന്‍കുട്ടി. കുരങ്ങുകള്‍ മേല്‍കൂര പൊളിച്ച വീടിന്റെ ചുമരുകള്‍ മഴയില്‍ നനഞ്ഞ് കുതിര്‍ന്ന് ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. മണ്ടംപറമ്പ് ഉന്നതിയിലെ ഓടുമേഞ്ഞ വീട്ടിലാണ് 64 കാരനായ കൃഷ്ണന്‍കുട്ടി തനിച്ച് താമസിക്കുന്നത്. വനത്തില്‍ നിന്നും കൂട്ടത്തോടെ ഇറങ്ങുന്ന കുരങ്ങുകളാണ് കൃഷ്ണന്‍കുട്ടിയുടെ ജീവിതം നരകതുല്യമാക്കുന്നത്. നാല് വര്‍ഷം മുമ്പ് തുടങ്ങിയ കുരങ്ങ് ശല്യത്തിന് ഇപ്പോഴും അറുതിയില്ല. കൃഷ്ണന്‍കുട്ടി പുറത്തിറങ്ങിയാല്‍ വീടും പറമ്പും കുരങ്ങുകളുടെ വിഹാര കേന്ദ്രമായി മാറും. വീടിന്റെ ഓടുകളിളക്കി താഴെയിടും.അകത്ത് കയറി വസ്ത്രങ്ങളും സാധന സാമഗ്രികളും ഭക്ഷ്യ വസ്തുക്കളും നശിപ്പിക്കും.ഇത് കൃഷ്ണന്‍കുട്ടിയുടെ മാത്രം അവസ്ഥയല്ല. ഉന്നതിയിലും പല വീടുകളിലും കുരങ്ങുകളുടെ ആക്രമണം പതിവായിരുന്നു.സര്‍ക്കാര്‍ ആനുകൂല്യത്തിലും വായ്പ്പയെടുത്തും വീട് വാര്‍പ്പാക്കിയാണ് ഭൂരിഭാഗം കുടുംബങ്ങളും കുരങ്ങ് ശല്യത്തില്‍ നിന്നും രക്ഷനേടിയത്. ഇതിന് കഴിയാത്ത ചില കുടുംബങ്ങള്‍ താമസം മാറി. കൃഷണന്‍കുട്ടിക്ക് ബന്ധുക്കളില്ലാത്തതിനാല്‍ വീട് ഉപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. മേല്‍ക്കൂര തകര്‍ന്ന വീട് താമസയോഗ്യമല്ലാതി തീര്‍ന്നിരിക്കുകയാണ്. ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കുവാന്‍ അര്‍ഹതയുണ്ടെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളുടെ നൂലാമാലയില്‍ ആനുകൂല്യം തടസ്സപ്പെട്ട് കിടക്കുകയാണ്. എന്നാല്‍ വീട് ഉപേക്ഷിക്കാന്‍ കഴിയാത്ത കൃഷ്ണന്‍കുട്ടി ജീവന്‍ പണയം വച്ചാണ് നിലംപൊത്താറായ വീട്ടില്‍ അന്തിയുറങ്ങുന്നത്.

ADVERTISEMENT
error: Content is protected !!