29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery കേരള ലേബര്‍ മൂവ്‌മെന്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 8 ന് തുടങ്ങും

കേരള ലേബര്‍ മൂവ്‌മെന്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 8 ന് തുടങ്ങും

കേരള ലേബര്‍ മൂവ്‌മെന്റ് എളവള്ളി യൂണിറ്റിന്റെ 31-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സെപ്റ്റംബര്‍ 8 ന് തുടക്കമാകും. ഇതിടോനുബന്ധിച്ച് നൂറോളം നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണകിറ്റ് വിതരണം ചെയ്യും. കാരുണ്യ സ്പര്‍ശത്തിന്റെ ഭാഗമായി ഇറക്കുന്ന സപ്ലിമെന്റ് സെന്റ് ആന്റണീസ് ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ കെ.എം.ആന്റോ കൈമാറി. തുടര്‍ന്ന് ഇടവക വികാരി ഫാ. ഫ്രാങ്ക്‌ളിന്‍ കണ്ണനായ്ക്കല്‍ സപ്ലിമെന്റ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പ്രസിഡണ്ട് സൈമണ്‍ വടുക്കൂട്ട് അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!