29.9 C
Kunnamkulam
Sunday, July 26, 2026
Home Uncategorized അണ്ടത്തോട് തങ്ങള്‍പടിയില്‍ നാടോടി യുവതികളുടെ മോഷണം

അണ്ടത്തോട് തങ്ങള്‍പടിയില്‍ നാടോടി യുവതികളുടെ മോഷണം

പുന്നയൂര്‍ക്കുളം അണ്ടത്തോട് തങ്ങള്‍പടിയില്‍ നാടോടി യുവതികളുടെ മോഷണം. വീടിന്റെ പുറക് വശത്തെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന മൂന്നു ഫാനുകളും, പുതിയ ഇലക്ട്രിക്കല്‍ സാധനങ്ങള്‍, അലൂമിനിയം ഡോര്‍ എന്നിവ മോഷ്ടിച്ചു.കഴിഞ്ഞദിവസം മാനത്തു പറമ്പില്‍ കെ ഇ ഉസ്മാന്റെ വീട്ടിലാണ് സംഘം മോഷണം നടത്തിയത്. വീട്ടുകാര്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്ന നട്ടുച്ച നേരത്തായിരുന്നു സംഭവം. മോഷണം നടത്താന്‍ ഇവര്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പഴയ സാധനങ്ങളും ആക്രിയും വാങ്ങാന്‍ എന്ന വ്യാജനെയാണ് പ്രദേശത്തെ വീടുകളില്‍ ഇവര്‍ എത്തുന്നത്. തുടര്‍ന്ന് വീട്ടുകാരുടെ ശ്രദ്ധ മാറുന്ന സമയത്ത് വിലപിടിപ്പുള്ള സാധനങ്ങള്‍ കവരുകയാണ് രീതി. മോഷ്ടിക്കുന്ന സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകാന്‍ ഇവര്‍ക്ക് സഹായികളായി നാടോടി വിഭാഗത്തില്‍പ്പെട്ട യുവാക്കളും വാഹനങ്ങളുമായി എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മുമ്പും ഇവിടെ വീടുകളില്‍ സമാന രീതിയില്‍ മോഷണങ്ങള്‍ മോഷണശ്രമങ്ങള്‍ നടന്നിരുന്നു. ആളില്ലാത്ത സമയം നോക്കിയും ഇത്തരം സംഘങ്ങള്‍ എത്തുന്നതായി പരാതിയുണ്ട്. സംഭവം ഉണ്ടായ ഉടനെ വാര്‍ഡ് മെമ്പര്‍ കെ എച്ച് ആബിദ് വടക്കേക്കാട് പോലീസില്‍ വിളിച് പരാതി പറഞ്ഞിരുന്നെങ്കിലും കാര്യമായ കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ല എന്ന് ആക്ഷേപമുണ്ട്. പിന്നീട് ഈ സംഘത്തെ വെളിയംകോട് വച്ച് നാട്ടുകാര്‍ പിടികൂടി പെരുമ്പടപ്പ് പോലീസിനെ ഏല്‍പ്പിച്ചെങ്കിലും താക്കീത് ചെയ്തു വിട്ടയച്ചതായി പറയുന്നു. പോലീസിന്റെ ഭാഗത്ത് നിന്നുള്ള നിഷ്‌ക്രിയത്ത്വമാണ് ഇത്തരം നാടോടി സംഘങ്ങളുടെ വളര്‍ച്ചക്ക് കരണമെന്നാന് നാട്ടുകാരുടെ പരാതി. പ്രദേശത്തെ തുടര്‍ച്ചയായ മോഷണങ്ങളില്‍ വലിയ ആശങ്കയിലാണ് പ്രദേശവാസികള്‍.

 

ADVERTISEMENT
error: Content is protected !!