24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Guruvayur ‘ആരോഹണ്‍’ ; കാര്‍ഗില്‍ വിജയ് ദിവസ് ആചരണം

‘ആരോഹണ്‍’ ; കാര്‍ഗില്‍ വിജയ് ദിവസ് ആചരണം

23

ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആചരണം നടന്നു. ‘ആരോഹണ്‍’ എന്ന പേരില്‍ എന്‍.സി.സി. കേഡറ്റുകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടി കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജെ. ബിന്‍സി ഉദ്ഘാടനം ചെയ്തു. ലെഫ്റ്റനന്റ് ടി.ജെ.മിനി അധ്യക്ഷയായി. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീരസൈനികരുടെ സ്മരണയ്ക്കായി എന്‍.സി.സി. കേഡറ്റുകളും കോളേജ് വിദ്യാര്‍ത്ഥിനികളും പുഷ്പാര്‍ച്ചന നടത്തി. ദേശസ്‌നേഹ സന്ദേശം പകര്‍ന്നുനല്‍കുന്ന മനോഹരമായ രംഗോലിയും ഒരുക്കി. തുടര്‍ന്ന് ഇന്ത്യയുടെ ഭൂപടത്തില്‍ വിരലടയാളം പതിപ്പിച്ച് രാജ്യത്തോടുള്ള ഐക്യവും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു.സീനിയര്‍ അണ്ടര്‍ ഓഫീസര്‍ അനശ്വര.എം. സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!