26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu കര്‍ക്കടക മാസാചരണം ; കാരുകുളം മഹാ ശിവവിഷ്ണു ക്ഷേത്രത്തിലെ രാമായണ പാരായണം സമാപിച്ചു

കര്‍ക്കടക മാസാചരണം ; കാരുകുളം മഹാ ശിവവിഷ്ണു ക്ഷേത്രത്തിലെ രാമായണ പാരായണം സമാപിച്ചു

115

കര്‍ക്കടക മാസാചരണത്തിന്റെ ഭാഗമായി കരിക്കാട് കാരുകുളം മഹാ ശിവവിഷ്ണു ക്ഷേത്രത്തില്‍ നടന്നുവരുന്ന രാമായണ പാരായണം സമാപിച്ചു. കര്‍ക്കടകം 1 മുതല്‍ ആരംഭിച്ച രാമായണ പാരായണത്തിന് ആചാര്യ വസുമതി ടീച്ചറാണ് നേതൃത്വം വഹിച്ചത്. സമാപനത്തോടനുബന്ധിച്ച് രാവിലെ 8.30 ന് വിശേഷാല്‍ പൂജകള്‍ക്കു ശേഷം കാരുകുളം തണ്ടേങ്കാട്ട് ശ്രീരുദ്രമാല ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശ്രീരാമപട്ടാഭിഷേക ഘോഷയാത്ര പതിനൊന്നോടെ കാരുകുളം ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നു. ശേഷം ക്ഷേത്രസംരക്ഷണ സമിതിയുടെയും ക്ഷേത്ര മാതൃസമിതിയുടെയും നേതൃത്വത്തില്‍ പ്രസാദ ഊട്ടും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!