29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu എം.എ രാജന്‍ അനുസ്മരണവും അനുമോദന സദസ്സും നടത്തി

എം.എ രാജന്‍ അനുസ്മരണവും അനുമോദന സദസ്സും നടത്തി

കാട്ടകാമ്പാല്‍ പഞ്ചായത്ത് സി.പി.ഐ മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന എം .എ രാജന്‍ അനുസ്മരണവും അനുമോദന സദസ്സും നടത്തി. സിപിഐ കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഴഞ്ഞി മഹാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കെ.കെ വത്സരാജ് എം.എല്‍. എ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ രാഷ്ട്രീയം വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നവരാണ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ എന്ന് കേന്ദ്ര മന്ത്രിധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയോടെ നമ്മള്‍ കണ്ടുകഴിഞ്ഞുവെന്നും ഏകാധിപത്യ ഭരണ സംവിധാനത്തെ സമരത്തിലൂടെ മുട്ടുകുത്തിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ഈ സമരത്തിലൂടെ നടത്തിയതെന്നും എം എല്‍ എ പറഞ്ഞു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യക്കാരായ വലിയൊരു ജനവിഭാഗത്തിന്റെ പിന്തുണ ഈ സമരം നേടിയെടുക്കുകയുമാണ് ചെയ്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ കെ കെ വത്സരാജ് അഭിപ്രായപ്പെട്ടു. ഷാജി ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ നടന്ന അനുസ്മരണയോഗത്തില്‍ ലോക്കല്‍ സെക്രട്ടറി പി.കെ രവീന്ദ്രന്‍ , പ്രേംരാജ് ചൂണ്ടലാത്ത്, കെ.ടി ഷാജന്‍ മാസ്റ്റര്‍, ബബിത ഫിലോ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പഞ്ചായത്താലെ കലാ-കായിക രംഗത്ത് മികവു പ്രകടിപ്പിച്ചവരേയും, വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന മാര്‍ക്ക് നേടിയ വിാര്‍ത്ഥികളേയും ഉപഹാരം നല്‍കി ആദരിച്ചു.

 

 

ADVERTISEMENT
error: Content is protected !!