എരമംഗലം കല്ലൂര്‍പ്പുള്ളി മരണാനന്തര സഹായ സമിതിക്ക് സംസ്കൃതി കല്ലൂര്‍പ്പുള്ളി യു.എ.ഇ. സ്പോണ്സര് ചെയ്ത് സമര്‍പ്പിച്ച മൊബൈല്‍ ഫ്രീസറിന്റെ സമര്‍പ്പണം നടത്തി. ഗോകുല്‍ദാസ് തെക്കഞ്ചേരി അധ്യക്ഷത വഹിച്ചു. വെളിയങ്കോട് പഞ്ചായത്ത് 9 വാര്‍ഡ് മെമ്പര്‍ നിഷാന ഷെരിഫ്, 10-ാം വാര്‍ഡ് മെമ്പര്‍ ബിനു പെരിയാട്ടേല്‍, കെ.എം. പുരുഷോത്തമന് മാസ്റ്റര്‍, ചെറാത്ത് ദാസന്, രഞ്ജിത്ത് കോനശ്ശേരി , ബാബു കരുമത്തില്‍, പ്രേമന് വടാശ്ശേരി, മനോജ് നീര്‍ത്താട്ടില്‍, സന്തോഷ് വടാശ്ശേരി,ധനീഷ് നീര്‍ത്താട്ടില്‍ എന്നിവര്‍ സംസാരിച്ചു. മരണാനന്തര ചടങ്ങുകളില്‍ സജീവമായി സഹകരിക്കുന്ന പുതിയാട് കുഞന്, ചെറാത്ത് സുബ്രമണ്യന്‍, ചെറാത്ത് ദാസന് എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. മരണാനന്തര സഹായ സമിതി അംഗങ്ങള്‍, സംസ്കൃതി അംഗങ്ങള്‍, കോസ്കോ ക്ലബ് അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര് സംബന്ധിച്ചു. പ്രതീപ് കോനശ്ശേരി സ്വാഗതവും, പ്രതീപ് കടുങ്ങില്‍ നന്ദിയും പറഞ്ഞു.



