തിരുവത്ര പുത്തന്‍കടപ്പുറം ജി.എഫ്.യു.പി സകൂളില്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം, ചാവക്കാട് നഗരസഭാ വിദ്യാഭ്യാസ – കലാകായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.പി. രഞ്ജിത്ത് കുമാര്‍ നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ് ബോയ് ആര് ടി മുഹമ്മദ് ഷയാന്‍, പിടിഎ പ്രസിഡണ്ട് വി എസ് ഹാഷിം, എച്ച്.എം ഇന്‍ ചാര്‍ജ് എസ് കെ പ്രിയ, സ്റ്റാഫ് സെക്രട്ടറി എം കെ സലീം, എം ആര് ഐശ്വര്യ, എ എസ് സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു.



