25.4 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Guruvayur ഗുരുവായൂര്‍ സായി സഞ്ജീവനി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഗുരുപൂര്‍ണിമ ആഘോഷിച്ചു

ഗുരുവായൂര്‍ സായി സഞ്ജീവനി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഗുരുപൂര്‍ണിമ ആഘോഷിച്ചു

മമ്മിയൂര്‍ സായിമന്ദിരത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. മൗനയോഗി സ്വാമി ഹരിനാരായണന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണി, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു നാരായണന്‍, ഭാഗവതാചാര്യന്‍ സി.എം. മണികണ്ഠ വാര്യര്‍, അരുണ്‍ സി നമ്പ്യാര്‍, കെ.വിപിന്‍, സബിത രഞ്ജിത് തുടങ്ങിയവര്‍ സംസാരിച്ചു. ഗുരുപൂര്‍ണിമയുടെ ഭാഗമായി രാമായണ പാരായണം, ഗുരുപാദപൂജ, സത്സംഗം, മൗനയോഗ പരിശീലനം, കലാപരിപാടികള്‍ എന്നിവ നടന്നു. കലാമണ്ഡലം ജിനേഷ് അവതരിപ്പിച്ച രാമാനുചരിതം ഓട്ടന്‍തുള്ളല്‍, സതീഷ് ഗുരുവായൂര്‍ നയിച്ച ഭജന എന്നിവയും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!