28.2 C
Kunnamkulam
Thursday, July 30, 2026
Home Bureaus Punnayurkulam പരൂര്‍ കുപ്രവള്ളി ജിഎം എല്‍പി സ്‌കൂളില്‍ ബാഗുകള്‍ വിതരണം ചെയ്തു

പരൂര്‍ കുപ്രവള്ളി ജിഎം എല്‍പി സ്‌കൂളില്‍ ബാഗുകള്‍ വിതരണം ചെയ്തു

പുന്നയൂര്‍ക്കുളം പരൂര്‍ കുപ്രവള്ളി ജിഎം എല്‍പി സ്‌കൂളില്‍ പരൂര്‍ പ്രിയദര്‍ശനി ചാരിറ്റി സെല്ലിന്റെയും ആറ്റുപുറം യൂത്ത് വിങ്ന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ ബാഗ് വിതരണം ചെയ്തു. പ്രിയദര്‍ശനി ചാരിറ്റി സെല്‍ വൈസ് പ്രസിഡന്റ് മുസ്തഫ പരൂരിന്റെ അദ്ധ്യക്ഷതയില്‍ പതിനൊന്നാം വാര്‍ഡ് മെമ്പറും പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ കെ പി ധര്‍മ്മന്‍ ബാഗ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സുനീര്‍, മുഹമ്മദ്, ടിപ്പു ആറ്റുപുറം, ബക്കര്‍ തോട്ടെക്കാടന്‍, മുരളി പോലിയത്ത്, സി എം ഫാറൂഖ്, ഷിബു കെ മുഹമ്മദ്, നൗഫല്‍ തോട്ടെക്കാടന്‍ എന്നിവര്‍ സംസാരിച്ചു. യുത്ത് വിങ് പ്രസിഡന്റ് നാസിഫ് തോട്ടെക്കാടന്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് ഫാറൂഖ് നന്ദിയും പറഞ്ഞു. മറ്റു ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!