28.2 C
Kunnamkulam
Thursday, July 30, 2026
Home Bureaus Erumapetty എന്‍എസ്എസ് തലപ്പിള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ഗുരുപൂര്‍ണ്ണിമദിനം ആചരിച്ചു

എന്‍എസ്എസ് തലപ്പിള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ഗുരുപൂര്‍ണ്ണിമദിനം ആചരിച്ചു

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും യൂണിയന്‍ പ്രസിഡന്റുമായ അഡ്വ. പി.ഹൃഷികേശ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്ധ്യാത്മിക പ്രഭാഷകനും വാല്മീകി രാമായണ നവാഹയജ്ഞാചാര്യനുമായ ഒ.എസ്.സതീഷ് അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയന്‍ വൈസ്പ്രസിഡന്റ് കെ.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ രണ്ട് വേദികളിലായി ഒരേ സമയം മൂവ്വായിരത്തില്‍പരം കരയോഗാംഗങ്ങള്‍ ഹരിനാമകീര്‍ത്തനം ആലപിച്ചു. യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍, പ്രതിനിധി സഭാംഗങ്ങള്‍, വനിതായൂണിയന്‍ ഭാരവാഹികള്‍, ഇന്‍സ്‌പെക്ടര്‍ എന്‍. രാധാകൃഷ്ണന്‍, എന്നിവര്‍ നേത്യത്വം നല്‍കി. ഹരിനാമ കീര്‍ത്തനാലാപനത്തില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും പ്രസാദവും വിതരണം ചെയ്തു.

 

ADVERTISEMENT
error: Content is protected !!