24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu കടവല്ലൂരില്‍ ബസില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കടവല്ലൂരില്‍ ബസില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

163

കടവല്ലൂര്‍ കൊരട്ടിക്കരയില്‍ കെഎസ്ആര്‍ടിസി ബസില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലുംപുറം സ്വദേശി ചീരന്‍ വീട്ടില്‍ മോഹന്‍ മകന്‍ 32 വയസുള്ള റോബിനാണ് മരിച്ചത്.

ജൂലൈ 15 ന് വൈകീട്ട് സംസ്ഥാനപാതയില്‍ കൊരട്ടിക്കര പ്രിയദര്‍ശിനി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തുനിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ റോബിന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിര്‍ദിശയില്‍ വന്ന കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ലോ-ഫ്‌ളോര്‍ ബസില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോബിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജില്ലി മാതാവും റെക്‌സി ഭാര്യയുമാണ്, ലിബിന്‍, മേബിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT
error: Content is protected !!