ഏഴ് വയസ് മാത്രം പ്രായമുള്ള അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 32 വര്‍ഷം തടവും 120,000 രൂപ പിഴയും വിധിച്ചു.വെള്ളറക്കാട് ദുബായ് റോഡ് അരങ്ങത്ത് പറമ്പില്‍ 63 വയസുള്ള ഇബ്രാഹിമിന് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് (പോക്സോ ) സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2025 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബ സുഹൃത്തായിരുന്ന ഇബ്രാഹിം അതിജീവിതയ്ക്കും വീട്ടിലെ മറ്റു കുട്ടികള്‍ക്കും മിഠായിയും ഐസ് ക്രീമും വാങ്ങിച്ചു കൊടുത്ത് കുട്ടികളുമായി അടുപ്പം സ്ഥാപിച്ച പ്രതി അതിജീവിതയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. സ്പെഷ്യല്‍ കോടതി ജഡ്ജ്ജ്ഷ്ജ് എസ്.സുധീഷ്കുമാറാണ് ശിക്ഷ വിധിച്ചത്. എരുമപ്പെട്ടി സ്റ്റേഷന് ഓഫീസര്‍ അനീഷ് കുമാര്‍, അസി.സബ്ബ് ഇന്‍സ്പെക്ടര്‍ കെ.എസ് ഓമന അന്വേഷണത്തിന് നേതൃത്വം നല്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഇ.എ.സീനത്ത് ഹാജരായി.



