32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery വയോജന മെഡിക്കല്‍ ക്യാമ്പും അമൃതം കര്‍ക്കടകം പരിപാടിയും സംഘടിപ്പിച്ചു

വയോജന മെഡിക്കല്‍ ക്യാമ്പും അമൃതം കര്‍ക്കടകം പരിപാടിയും സംഘടിപ്പിച്ചു

30

 

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്, ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും കുടുംബശ്രീ സി.ഡി.എസിന്റെയും. സംയുക്ത ആഭിമുഖ്യത്തിലാണ് വയോജന മെഡിക്കല്‍ ക്യാമ്പിന്റെയും, ഫുഡ് ന്യൂട്രീഷന്‍ ഹെല്‍ത്ത് വാഷ് ആന്‍ഡ് സാനിറ്റെസേഷന്‍ പദ്ധതിപ്രകാരമുള്ള അമൃതം കര്‍ക്കടകം പരിപാടിയും സംഘടിപ്പിച്ചത്. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി. രഘുനാഥ് നിര്‍വ്വഹിച്ചു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് സി.കെ. സുധീപ, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശിവന്‍ വാക, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ വി.വി. തിലകന്‍, നിവ്യ റിനീഷ്, ആസൂത്രണസമിതി അംഗങ്ങളായ ജെയിംസ് കൂട്ടുക്കാരന്‍, സി. അംബികേശന്‍, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ വിജിത മജ്‌നു, റിസോഴ്‌സ് പേഴ്‌സണ്‍ അലീഷ എന്നിവര്‍ സംസാരിച്ചു. കണ്ടാണശ്ശേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിജി ജോസ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. രേഖപ്പെടുത്തി. ജനപ്രതിനിധികളും സി.ഡി.എസ്. അംഗങ്ങളും വയോജനങ്ങളും നാട്ടുകാരും ക്യാമ്പില്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!