25.4 C
Kunnamkulam
Saturday, August 1, 2026
Home Bureaus Perumpilavu രോഹിത്തിന്റെ അഭ്യർഥന ഫലം കണ്ടു ;16 അംഗ സ്‌കൂള്‍ ഹോക്കി ടീമിന് പുതിയ ജേഴ്‌സി

രോഹിത്തിന്റെ അഭ്യർഥന ഫലം കണ്ടു ;16 അംഗ സ്‌കൂള്‍ ഹോക്കി ടീമിന് പുതിയ ജേഴ്‌സി

പഴഞ്ഞി ഗവണ്‍മെന്റ് ഹൈസ്‌കുളിലെ ഹോക്കി ടീം അംഗമായ രോഹിത് പഞ്ചായത്ത് പ്രസിഡന്റിനോട് നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സംസ്ഥാന തലത്തില്‍ കളിക്കാന്‍ പോകുന്ന 16 അംഗ സ്‌കൂള്‍ ഹോക്കി ടീമിന് പുതിയ ജേഴ്‌സി ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കറിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് പുതിയ ജേഴ്‌സി അനുവദിച്ചത്. കൊല്ലത്തുവെച്ചു നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പുതിയ ജേഴ്സിയണിഞ്ഞ് പങ്കെടുക്കും.സ്‌കൂള്‍ ഹെഡ് മി സ്‌ട്രെസ് മേഴ്‌സി ടീച്ചര്‍ വിളിച്ചുചേര്‍ത്ത പ്രത്യേക സ്‌കൂള്‍ അസംബ്ലിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ കുട്ടികള്‍ക്ക് ജേഴ്‌സി കൈമാറി. പി.ടി.എ പ്രസിഡന്റ് പി.എം. അലി അധ്യക്ഷത വഹിച്ചു. ടെക്‌നോസിക്‌ചെയര്‍മാന്‍ വി. എം. പ്രമോഷ് അഥിതിയായി.
പഞ്ചായത്ത് വൈസ് പ്രസി ഡണ്ട് മിനി ഐപ്പ്, സ്ഥിരം സ മിതി അധ്യക്ഷന്മാരായ എം.പി രാജന്‍, കെ. എം റസാഖ്, പഞ്ചാ യത്ത് ജനപ്രതിനിധികള്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ കൃഷ്ണമൂര്‍ത്തി, കായീക അധ്യാപകന്‍ സുജേഷ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!