25.4 C
Kunnamkulam
Saturday, August 1, 2026
Home Bureaus Perumpilavu മമ്മായി മേഖലയിൽ വീടുകളിൽ വെള്ളം കയറി

മമ്മായി മേഖലയിൽ വീടുകളിൽ വെള്ളം കയറി

എളവള്ളി പഞ്ചായത്തിലെ മമ്മായി മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് മേഖലയിലെ വീടുകളില്‍ വെള്ളം കയറിയത്.എളവള്ളി പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന അച്ചുതന്‍മേനോന്‍ റോഡ്, എളവള്ളി ക്രിസ്ത്യന്‍ പള്ളി പരിസരം, സെമിത്തേരി റോഡ്, മമ്മായി മില്ല് പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയിട്ടുള്ളത് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളില്‍ താമസിക്കുന്നവര്‍ വീടുകളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധു വീടുകളിലേക്ക് മാറി.
2018ലും 2019ലും ഉണ്ടായ പ്രളയത്തില്‍ പോലും വെള്ളം കയറാത്ത പ്രദേശമാണ് അച്യുതമേനോന്‍ റോഡും സമീപപ്രദേശങ്ങളും. എന്നാല്‍ മണിക്കൂറുകള്‍ മാത്രം ചെയ്ത മഴയില്‍ വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമുണ്ടാതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. കാന നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായതിന് കാരണമെന്ന് നാട്ടുക്കാര്‍ പറയുന്നു. വെള്ളക്കെട്ട് പഠിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എളവള്ളി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!