24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Erumapetty നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ ഔഷധസേവയും ആനയൂട്ടും നടന്നു

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ ഔഷധസേവയും ആനയൂട്ടും നടന്നു

പ്രസിദ്ധമായ നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തില്‍ ഔഷധസേവയും ആനയൂട്ടും നടന്നു. മഹാധന്വന്തരി ഹോമം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം എന്നിവയ്ക്ക് ശേഷം ഔഷധ വിതരണം നടന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.രവീന്ദ്രന്‍ എന്നിവര്‍ക്ക് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരി ഔഷധം നല്‍കിക്കൊണ്ട്
ഔഷധ സേവയ്ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന ആനയൂട്ടില്‍ 18 ഗജവീരന്മാര്‍ പങ്കെടുത്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍ ആദ്യ ഉരുള ശിവകുമാറിന് നല്‍കിക്കൊണ്ട് തുടക്കം കുറിച്ചു. ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ.കെ.പി. അജയന്‍, കെ.കെ സുരേഷ് ബാബു, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണര്‍ കെ.സുനില്‍കുമാര്‍, തിരുവില്വാമല ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എന്‍. ദീപേഷ്, ദേവസ്വം ഓഫീസര്‍ ജി.ശ്രീരാജ്, തിരുവില്വാമല ഗ്രൂപ്പ് ദേവസ്വം റവന്യൂ ഇന്‍സ്‌പെക്ടര്‍ രജനി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അഡ്വ.ബിനു ചന്ദ്രന്‍, സെക്രട്ടറി ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു

ADVERTISEMENT
error: Content is protected !!