24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Guruvayur കനത്ത മഴയില്‍ ഗുരുവായൂര്‍ മേഖലയില്‍ ശക്തമായ വെള്ളക്കെട്ട്

കനത്ത മഴയില്‍ ഗുരുവായൂര്‍ മേഖലയില്‍ ശക്തമായ വെള്ളക്കെട്ട്

കനത്ത മഴയില്‍ ഗുരുവായൂര്‍ മേഖലയില്‍ ശക്തമായ വെള്ളക്കെട്ട്. നൂറോളം കടകളിലും നിരവധി വീടുകളിലും വെള്ളം കയറി. ലക്ഷങ്ങളുടെ നഷ്ടം. നഗരസഭയില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ 10 മണിയോടെയാണ് മേഖലയില്‍ മഴ ശക്തമായത്. തൈക്കാട് തിരിവില്‍ അമ്പതോളം കടകളിലാണ് വെള്ളം കയറിയത്. പച്ചക്കറികളും പഴവര്‍ഗങ്ങളും ഒലിച്ചുപോയി. മമ്മിയൂര്‍ കൈരളി ജംഗ്ഷന്‍, പഞ്ചാര മുക്ക്, താമരയൂര്‍ ആനത്താവളം റോഡ് എന്നിവിടങ്ങളിലെ കടകളിലും വെള്ളം കയറി. കാരക്കാട് വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് വീടിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കൈരളി ജംഗ്ഷനിലെ ഫയര്‍ഫോഴ്‌സ് ഓഫീസിലും വെള്ളം കയറി. തൈക്കാട് തിരിവില്‍ ശക്തമായ വെള്ളക്കെട്ടിനെ തുടര്‍ന്ന് തൃശ്ശൂര്‍ ഗുരുവായൂര്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. മമ്മിയൂര്‍ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ്, മമ്മിയൂര്‍ കാട്ടുപാടം റോഡ്, മാവിന്‍ചുവട് കോട്ടപ്പടി റോഡ് എന്നിവിടങ്ങളിലും വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ചു. കാറുകളും ഇരുചക്ര വാഹനങ്ങളും വെള്ളം കയറി കേടായി. നിരവധി മതിലുകള്‍ നിലംപൊത്തി. മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!