25.7 C
Kunnamkulam
Sunday, August 2, 2026
Home Bureaus Punnayurkulam മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗം നടന്നു

മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗം നടന്നു

പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗം നടന്നു.മുസ്ലിം ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ .കെ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. സി.ബി. റഷീദ് മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദ് ഹാജി ഉല്‍ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ ഷാഹിദ് കൊപ്പര, സി യു മുസ്തഫ, ലീഗ് പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി സി.എം.ഗഫൂര്‍, യൂത്ത് ലീഗ് പഞ്ചായത്ത് നേതാക്കളായ അഷറഫ് ചോലയില്‍ , എ കെ മുഖ്ത്താര്‍, യാസര്‍ ടി.വി., റഈസ് റഷീദ്, ഗ്ലോബല്‍ കെ.എം.സി സി. നേതാവ് വി.കെ. യാസര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹുസ്സൈന്‍ വലിയകത്ത് സ്വാഗതവും യൂത്ത് ലീഗ് സെക്രട്ടറി ടി.എം ഇര്‍ഷാദ് നന്ദിയും പറഞ്ഞു

 

ADVERTISEMENT
error: Content is protected !!