24.9 C
Kunnamkulam
Sunday, August 2, 2026
Home Bureaus Kunnamkulam സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്തായുടെ സപ്തതി ആഘോഷങ്ങള്‍ക്ക് തുടക്കം

സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്തായുടെ സപ്തതി ആഘോഷങ്ങള്‍ക്ക് തുടക്കം

മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്തായുടെ സപ്തതി ആഘോഷങ്ങള്‍ക്ക് തൊഴിയൂര്‍ ഭദ്രാസന അരമനയില്‍ വിപുലമായ പരിപാടികളോടെ തുടക്കം. ജന്മദിനത്തോടനുബന്ധിച്ച് പിതാവ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് ജന്മദിന സ്‌തോത്ര പ്രാര്‍ത്ഥനയ്ക്കുശേഷം തൊഴിയൂര്‍ ഭദ്രാസന കൗണ്‍സില്‍ ഹാളില്‍ നടന്ന ജന്മദിന ആഘോഷത്തില്‍ തിരുമേനി സഭയിലെ വൈദികരോടും സഭാ ഭാരവാഹികളോടും ഒപ്പം കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. സഭയുടെ വിവിധ ഇടവകകളില്‍ നിന്നെത്തിയ ഇടവക അംഗങ്ങളും സഭ വക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും സഭയുടെ വിവിധ ഭക്ത സംഘടന പ്രവര്‍ത്തകരും മധപരംപങ്കിട്ടു.പിതാവിന് ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. സപ്തതി ആഘോഷത്തിന്റെ ഭാഗമായി ഡയാലിസിസ് രോഗികള്‍ക്ക് വേണ്ടി സഭ നടത്തുന്ന ധനസഹായ പദ്ധതിയായ ‘തൈബൂസ’ പദ്ധതിയുടെ വിതരണോദ്ഘാടനം തിരുമേനി നിര്‍വഹിച്ചു.മെത്രാപ്പോലീത്തയുടെ സപ്തതി, എപ്പിസ്‌കോപ്പല്‍ രജത ജൂബിലി, പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി എന്നിവയുടെ സംയുക്ത ആഘോഷം ആഗസ്റ്റ് 29ന് കുന്നംകുളം ടൗണ്‍ഹാളില്‍ വച്ച് വിപുലമായി നടത്തുമെന്നും സഭാ ഭാരവാഹികള്‍ അറിയിച്ചു. സഭാ വൈദീക ട്രസ്റ്റി ഫാ. തോമസ് കുരിയന്‍, അല്‍മായ ട്രസ്റ്റി ഗീവര്‍ മാണി, സഭാ സെക്രട്ടറി ബിനോയ് മാത്യു, എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!