31 C
Kunnamkulam
Friday, September 18, 2026
Home CCTV Desk അമിതവേഗതയിലെത്തിയ പിക്കപ്പ് വാന്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

അമിതവേഗതയിലെത്തിയ പിക്കപ്പ് വാന്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

117

അമിതവേഗതയിലെത്തിയ പിക്കപ്പ് വാന്‍ ബൈക്കിലിടിച്ച് തൃശൂര്‍ പുതുക്കാട്ടില്‍ യുവാവിന് ദാരുണാന്ത്യം. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ചെറുതുരുത്തി പള്ളം പള്ളിക്കല്‍ കടവത്തൊടി അംഗന്‍വാടിക്ക് സമീപം താമസിച്ചിരുന്ന മേലേതില്‍ ഇബ്രാഹിം എന്ന മാനുവിന്റെ മകന്‍ 22 വയസ്സുള്ള റിജാസ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി സിഗ്‌നലില്‍ ബൈക്കില്‍ കാത്തുനില്‍ക്കുകയായിരുന്ന റിജാസിനെ നിയന്ത്രണം തെറ്റിയെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ നിയന്ത്രണം വിട്ട വാന്‍ മറ്റു വാഹനങ്ങളിലേക്കും ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ കറുകപ്പുത്തൂര്‍ ചെള്ളിപ്പടിയിലാണ് റിജാസും കുടുംബവും താമസിച്ചുവരുന്നത്.

ADVERTISEMENT
error: Content is protected !!