26.7 C
Kunnamkulam
Friday, September 18, 2026
Home Bureaus Punnayurkulam പുന്നയൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണ്ണയും

പുന്നയൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണ്ണയും

69

സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വന്‍തോതില്‍ വെട്ടിക്കുറച്ചതിലും, ആലാപ്പാലം ആധുനിക വാതക ശ്മശാനം തുറന്നു കൊടുക്കാത്തതിലും പ്രതിഷേധിച്ച്, എല്‍ഡിഎഫ് പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. എല്‍ഡിഎഫ് നോര്‍ത്ത് മേഖലാ റാലി എടക്കര യുവധാര പരിസരത്ത് നിന്നും, സൗത്ത് മേഖലാ റാലി എടക്കര വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയ റാാലികള്‍ വടക്കേക്കാട് പോലീസിന്റെ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്ന് നടത്തിയ ധര്‍ണ എന്‍.കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ കെ വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.വി.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഷംസു അമ്പലത്ത്, പി.വി.ജാബിര്‍, ബാബു മാസ്റ്റര്‍, എം.എ.വഹാബ്, കെ.ബി. ഫസലുദ്ദീന്‍, തുടങ്ങിയവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!