കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ പാപ്പിരുത്തി പ്രദേശത്ത് വീടുകളില്‍ വെള്ളം കയറി. കുന്നത്തു വളപ്പില്‍ മുഹമ്മദ് മകന്‍ ഫൈസല്‍, കുന്നത്തു അബ്ദുട്ടി മകന്‍ ഉമ്മര്‍ എന്നിവരുടെ വീടുകളിലേക്ക് വെള്ളം കയറിയത്. വെള്ളം കയറിയ വീടുകള്‍ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍, വാര്‍ഡ് മെമ്പര്‍ കെ എച്ച് സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.ഇരു വീട്ടുകാരും ബന്ധു വീട്ടിലേക്ക് താല്‍ക്കാലികമായി താമസം മാറി.ദുരിത മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇരു കുടുംബങ്ങള്‍ക്കും സാമ്പത്തീക സഹായം അനുവദിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ആവശ്യപ്പെട്ടു.സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ എം റഫീക്ക്, എന്‍ എം ഹൈദരാലി, കെ എച്ച് അന്‍വര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.അതിശക്തമായ മഴ പെയ്യുന്ന വര്‍ഷങ്ങളില്‍ ഈ മേഖലകളില്‍ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്, റോഡില്‍ വെള്ളം കയറുമ്പോള്‍ പത്തോളം വീട്ടുകാര്‍ ഒറ്റപ്പെടുന്ന സാഹചര്യങ്ങള്‍ ഇതിനുമുന്‍പ് ഉണ്ടായിരുന്നു,വഞ്ചിയുടെ സഹായത്തോടെ ആയിരുന്നു ഒറ്റപ്പെട്ട വീട്ടുകാര്‍ യാത്ര ചെയ്തിരുന്നത്.
എന്നാല്‍ റോഡ് ഉയര്‍ത്തിയതോടെ ആ പ്രശ്‌നത്തിന് പരിഹാരമായി.എങ്കിലും ശക്തമായ മഴ പെയ്യുമ്പോള്‍ തൊട്ടടുത്തുള്ള കോള്‍ നിലങ്ങളില്‍ ഉയര്‍ന്നു വരുന്ന വെള്ളം ഒഴിഞ്ഞുപോകാത്ത സാഹചര്യത്തിലാണ് ഈ മേഖലയിലെ രണ്ടു വീടുകളിലേക്ക് വെള്ളം പതിവായി കയറിക്കൊണ്ടിരിക്കുന്നത്.



