28.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Punnayurkulam പ്രതിഷേധത്തിനൊരുങ്ങി വടക്കേക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് നിക്ഷേപകര്‍

പ്രതിഷേധത്തിനൊരുങ്ങി വടക്കേക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് നിക്ഷേപകര്‍

199

വടക്കേക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് നിക്ഷേപകര്‍ ബാങ്കിനെതിരെ പ്രതിഷേധത്തിനൊരുങ്ങുന്നു. നിക്ഷേപക കൂട്ടായ്മ എന്ന പേരില്‍ ഓഗസ്റ്റ് 9ന് യോഗം ചേരും. പണം മുഴുവന്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്നാണ് നിക്ഷേപകരുടെ പരാതി.വിവാഹം, ചികിത്സ തുടങ്ങി പല അത്യാവശ്യങ്ങളുണ്ടായിട്ടും പണം ആവശ്യപ്പെടുമ്പോള്‍ ലഭിക്കുന്നില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് ബാങ്കില്‍ നിന്ന് പണം തിരിച്ച് ലഭിക്കുവാനുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധത്തിനൊരുങ്ങുന്നത്.ആഗസ്റ്റ് 9, ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അഞ്ഞൂര്‍ സരസ്വതി കലാ കേന്ദ്രത്തില്‍ കൂട്ടായ്മ രൂപീകരിച്ച് സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള ഒരുക്കത്തിലാണ് നിക്ഷേകര്‍.

 

ADVERTISEMENT
error: Content is protected !!