29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery സീബ്രാ ലൈനുകള്‍ മാഞ്ഞു ; ബുദ്ധിമുട്ടിലായി യാത്രക്കാര്‍

സീബ്രാ ലൈനുകള്‍ മാഞ്ഞു ; ബുദ്ധിമുട്ടിലായി യാത്രക്കാര്‍

പാവറട്ടി സെന്ററിലെ റോഡില്‍ സീബ്രാ ലൈനുകള്‍ പൂര്‍ണമായും മാഞ്ഞതോടെ വിദ്യാര്‍ഥികളും കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടിലായി. റോഡ് മുറിച്ചുകടക്കുന്നതിനുള്ള വരകള്‍ വ്യക്തമായി കാണാനാകാത്തതിനാല്‍ വാഹനങ്ങള്‍ക്കിടയിലൂടെ അപകടസാധ്യത നിറഞ്ഞ സാഹചര്യത്തിലാണ് ദിവസവും നിരവധിപേര്‍ റോഡ് മുറിച്ചുകടക്കുന്നത്. പ്രധാന ജങ്ഷനായ പാവറട്ടി സെന്ററില്‍ വാഹനങ്ങളുടെ തിരക്കും വേഗവും കൂടുതലായതിനാല്‍ സീബ്രാ ലൈനുകള്‍ ഇല്ലാത്തത് അപകടഭീഷണി വര്‍ധിപ്പിക്കുകയാണ്. പാവറട്ടി സെന്ററില്‍ വണ്‍വേ സംവിധാനം നടപ്പാക്കിയിട്ടും കാല്‍ ടയാത്രക്കാര്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതില്‍ നടപടി വൈകുകയാണ്. വണ്‍വേ ഗതാഗതം തെറ്റിച്ച് റോഡിലൂടെ പായുന്ന വാഹനങ്ങളും വര്‍ധിച്ചുവരുന്നുണ്ട്. സീബ്രാ ലൈനുകള്‍ വരച്ച് സുരക്ഷ ഉറപ്പാക്കാന്‍ പൊതുമരാമത്തുവകുപ്പും മോട്ടോര്‍ വാഹനവകുപ്പും ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

 

ADVERTISEMENT
error: Content is protected !!