28.9 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kunnamkulam കരിച്ചാല്‍ക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തത് യാത്രക്കാരെ വലയ്ക്കുന്നു

കരിച്ചാല്‍ക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തത് യാത്രക്കാരെ വലയ്ക്കുന്നു

142

പെങ്ങാമുക്ക് കരിച്ചാല്‍ക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ചെറുവള്ളിക്കടവിലെ താല്‍ക്കാലിക റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടതിനാല്‍ ഒട്ടേറേ വാഹനങ്ങളാണ് കരിച്ചാല്‍ക്കടവ് പാലം വഴി സഞ്ചരിക്കുന്നത്. എന്നാല്‍ അപ്രോച്ച് റോഡിലെ കുഴിയും ചെളിയുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. കാട്ടകാമ്പാല്‍ പഞ്ചായത്തിനെയും വടക്കേക്കാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കാനാണ് കരിച്ചാല്‍ക്കടവില്‍ പാലം പണിതത്. 2005ല്‍ പാലം പണി തുടങ്ങിയെങ്കിലും പാതിവഴിയില്‍ നിലച്ചു. പിന്നീട് 2018ലാണ് പാലം കം ചെക്ക് ഡാം പണിയാന്‍ തീരുമാനിച്ചത്. അന്ന് ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതി ഇട്ടിരുന്നെങ്കിലും എട്ട് വര്‍ഷമായിട്ടും പാലം പണി പൂര്‍ത്തിയായില്ല.

ADVERTISEMENT
error: Content is protected !!