ചൂണ്ടല്‍ ഡീപോള്‍ സ്‌കൂളില്‍ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പ്രവചന മത്സര വിജയികളെ ആദരിച്ചു.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സര വിജയികളെ സമ്മാനങ്ങള്‍ നല്കിയാണ് ആദരിച്ചത്. എല്‍ പി ,യു പി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളില്‍ നിന്നും 252 വിദ്യാര്‍ത്ഥികള്‍ പ്രവചന മത്സരത്തില്‍ പങ്കെടുത്തു ശരിയുത്തരം പ്രവചിച്ച വിജയകളില്‍ നിന്നും ഹൈസ്‌കൂള്‍ വിഭാഗത്തില്‍എയ്ബല്‍ കുരിയാക്കോസ് യു.പി വിഭാഗത്തില്‍ നിന്ന്അലൈന ഡാനിയേല്‍,എല്‍ പി.വിഭാഗത്തില്‍ നിന്ന് പി.എസ് ഹയ ഫാത്തിമ എന്നിവരെ പ്രിന്‍സിപ്പാള്‍ ഫാ.ഹെബിക് എടപ്പിള്ളി, മാനേജര്‍ ഫാ. ‘സെബാസ്റ്റ്യന്‍ നെടിയാനി വനിതാരത്‌നം അവാര്‍ഡ് ജേതാവ് ടീന എഡ്വിന്‍ എന്നിവര്‍ നറുക്കെടുപ്പിലൂടെ മെഗാ വിജയികളായി തിരഞ്ഞെടുത്തു. ശരിയുത്തരം നല്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ നല്കി ആദരിച്ചു.ഗാന്ധിദര്‍ശന്‍ സമിതിയും ജൂനിയര്‍ റെഡ് ക്രോസ്സ് യൂണിറ്റും നേതൃത്വം നല്കിയ മത്സരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ പി.വി. ജോജു, സി.വി ഉണ്ണി സി കായികാധ്യാപകന്‍ കെ.ജി ഗിരീഷ്, ,ശ്രീജ പുതുമനയക്കല്‍, ഫിലോമിന ചാര്‍ളി എന്നിവര്‍ നേതൃത്വം നല്‍കി.



