24.3 C
Kunnamkulam
Friday, August 7, 2026
Home Bureaus Perumpilavu തൃത്താലയിലെ മികച്ച ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റായി ചാലിശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

തൃത്താലയിലെ മികച്ച ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റായി ചാലിശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

8

തൃത്താല ഉപജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റായി ചാലിശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു.കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ സംഘടിപ്പിച്ച പ്രധാനാധ്യാപകരുടെ യോഗത്തിലാണ് പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തത്. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലും സാങ്കേതികവിദ്യ അധിഷ്ഠിത പഠനപ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയതിനാണ് അംഗീകാരം.കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. സിന്ധു , പാലക്കാട് ജില്ല ഉപജില്ല വിദ്യാഭ്യാസ ഡയറക്ടര്‍ ടി. എം. സെലീന ബീവി എന്നിവരില്‍ നിന്ന് സ്‌കൂള്‍ യൂണിറ്റ് പ്രതിനിധികളായ മുഹമ്മദ് യാസിന്‍, സഫ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷീബ പി. ജോസ്, ലിറ്റില്‍ കൈറ്റ്‌സ് മെന്റര്‍മാരായ സന്തോഷ്, സ്മിത, കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ സിന്ധു എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!