ക്ഷേമ പെന്‍ഷന്‍ ഇനി വീടുകളിലെത്തില്ല എന്ന് തീരുമാനിച്ച യുഡിഎഫ് ഗവണ്‍മെന്റിനെതിരെ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍.കാട്ടകാമ്പാല്‍ വില്ലേജിലെ എ.കെ.ജി യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു . സദസ്സ് കര്‍ഷക തൊഴിലാളി യൂണിയന്‍ കുന്നംകുളം ഏരിയ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം സഖാവ് സന്തോഷ് കൊളത്തേരി ഉദ്ഘാടനം ചെയ്തു. കര്‍ഷക തൊഴിലാളി യൂണിയന്‍ കാട്ടകാമ്പാല്‍ വില്ലേജ് പ്രസിഡണ്ട് സഖാവ് ടി.കെ രാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിന് എ.കെ.ജി യൂണിറ്റ് സെക്രട്ടറി സഖാവ്. സുജിത ശിവില്‍ദാസ് സ്വാഗതവും, യൂണിറ്റ് പ്രസിഡണ്ട് സഖാവ് ശോഭന ചന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി. കേരളത്തിലെ ‘മുണ്ടുടുത്ത മോദി’യുടെ ഈ തീരുമാനം കേള്‍ക്കുമ്പോള്‍ ഗ്യാസ് സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കിയ നരേന്ദ്രമോദി സര്‍ക്കാരിനെയാണ് ഓര്‍മ്മവരുന്നതെന്നും, നമ്മുടെ അമ്മമാരുടെ പെന്‍ഷനും വൈകാതെ ആ വഴിക്ക് തന്നെയാകുമെന്നും,ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന യുഡിഎഫ് ഗവണ്‍മെന്റിന്റെ ഈ നയം തിരുത്തണമെന്നും ഉദ്ഘാടനം ചെയ്ത് സംസാരിച്ച സന്തോഷ് കൊളത്തേരി ആവശ്യപ്പെട്ടു.
Home Bureaus Perumpilavu ക്ഷേമ പെന്‍ഷന്‍ ഇനി വീടുകളിലെത്തില്ല എന്ന തീരുമത്തിനെതിരെ കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രതിഷേധം



