27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Punnayurkulam യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നിലപാടിനെതിരെ കെഎസ്‌കെടിയു പ്രതിഷേധം

യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നിലപാടിനെതിരെ കെഎസ്‌കെടിയു പ്രതിഷേധം

43

കെഎസ്‌കെടിയു കടിക്കാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നിലപാടിനെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.വീട്ടില്‍ എത്തിച്ചിരുന്ന ക്ഷേമ പെന്‍ഷന്‍ ബാങ്കുകള്‍ വഴി കൊടുക്കാന്‍ തീരുമാനിച്ച യുഡിഫ് സര്‍ക്കാറിന്റെ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ചാണ് അണ്ടത്തോടില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
കെഎസ്‌കെടിയു ചാവക്കാട് ഏരിയ കമ്മറ്റിയംഗം സഖാവ് വി താജുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു നേതാക്കളായ ബിന്ദു ചന്ദ്രന്‍, എം ടി ശ്രീനിവാസന്‍, മണി മാഹുലേയന്‍, ബുഷറ നൗഷാദ്, ടി എച്ച് അന്‍സാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!