28.1 C
Kunnamkulam
Sunday, August 9, 2026
Home Bureaus Perumpilavu പെരുമ്പിലാവില്‍ ക്ഷേത്രത്തിലെ ആനയൂട്ടിനെത്തിച്ച ആന ഇടഞ്ഞു

പെരുമ്പിലാവില്‍ ക്ഷേത്രത്തിലെ ആനയൂട്ടിനെത്തിച്ച ആന ഇടഞ്ഞു

83

പെരുമ്പിലാവില്‍ ക്ഷേത്രത്തിലെ ആനയൂട്ടിനെത്തിച്ച ആന ഇടഞ്ഞു. പെരുമ്പിലാവ് അഞ്ചമ്പലത്തില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
ആനയൂട്ടിനായെത്തിച്ച കടേക്കച്ചാല്‍ ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്. അഞ്ചമ്പലം ക്ഷേത്രത്തിന്റെ പറമ്പില്‍ മദപ്പാടില്‍ തളച്ചിരുന്ന ആനയെ കഴിഞ്ഞ ദിവസമാണ് അഴിച്ച് മറ്റൊരിടത്തേക്ക് മാറ്റിക്കെട്ടിയത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ വീണ്ടും ആനയെ ഊട്ടിനായി എത്തിക്കുകയായിരുന്നു. ഊട്ടിനെത്തിച്ച സമയത്തു തന്നെ ആന അസ്വസ്ഥതകള്‍ കാട്ടിയിരുന്നതായി ക്ഷേത്രത്തിലെത്തിയവര്‍ പറഞ്ഞു. ഇടഞ്ഞതിനെത്തുടര്‍ന്ന് ക്ഷേത്രത്തിലെ ഒരു തെങ്ങ് ആന കുത്തി മറിച്ചു. പിന്നീട് പാട്ടത്തിനെടുത്തയാളും ആന പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ അനുനയിപ്പിച്ച് ക്ഷേത്രത്തിന്റെ പുറകുവശത്തെ പറമ്പിലേക്ക് മാറ്റുകയായിരുന്നു.

ADVERTISEMENT
error: Content is protected !!