26 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍ ഒരുക്കങ്ങള്‍ തുടങ്ങി

സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍ ഒരുക്കങ്ങള്‍ തുടങ്ങി

43

ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റ് എട്ടുനോമ്പ് പെരുന്നാളിന് ഒരുക്കങ്ങള്‍ തുടങ്ങി.ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വികാരി ഫാഅബ്രഹാം യാക്കോബ് പുവ്വത്ത് മണ്ണില്‍, ട്രസ്റ്റി സി.യു. ശലമോന്‍ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഭക്തസംഘടനകളുടെ വിപുലമായ യോഗം ചേര്‍ന്നു. പെരുന്നാളിന്റെ നടത്തിപ്പിന് 51 അംഗ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. 16ന് ഞായറാഴ് സന്ധ്യാപ്രാര്‍ത്ഥനക്ക് ശേഷം ഒരുക്ക ധ്യാനം നടക്കും.23ന് ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം എട്ടു നോമ്പ് പെരുന്നാള്‍ കൊടിയേറ്റം നടക്കും. സെപ്തംബര്‍ ഒന്ന് മുതല്‍ എട്ടുവരെയാണ് പെരുന്നാള്‍ ആഘോഷം. എട്ടു ദിവസങ്ങളിലും രാവിലെ വിശുദ്ധ കുര്‍ബ്ബാന ,പകല്‍ ധ്യാനയോഗം ,വൈകീട്ട് സന്ധ്യാനമസക്കാരം ,ഗാന ശൂശ്രുഷ എന്നിവ നടക്കും. പള്ളി സ്ഥാപിച്ച പരിശുദ്ധ യൂയാക്കീം മോര്‍ കൂറിലോസ് ബാവ, ബസേലിയോസ് പൗലോസ് ദ്വിതിയന്‍ ബാവ എന്നിവരുടെ അനുസ്മരണവും നടക്കും. ആറ് ദിവസങ്ങളില്‍ വൈകിട്ട് ഏഴിന് സുവിശേഷ മഹായോഗം ,അഞ്ചാം തിയ്യതി രാത്രി ഒമ്പത്തിന് മുട്ടുകുത്തല്‍ വഴിപാട് ,ഏഴാം തിയ്യതി രാത്രി ഏഴിന് പ്രസിദ്ധമായ എട്ടുനോമ്പ് റാസ ,ദൈവമാതാവിന്റെ വിശുദ്ധ സൂനോറെ വണക്കം ,അത്താഴ സദ്യ എന്നിവ നടക്കും. എട്ടിന് രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന ,പ്രദക്ഷിണം ,നേര്‍ച്ചസദ്യ എന്നിവ നടക്കും. യോഗത്തില്‍ വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്തു മണ്ണില്‍ ,ട്രസ്റ്റി സി.യു. ശലമോന്‍ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് , കമ്മിറ്റിയംഗം പി.യു എഡ് വി എന്നിവര്‍ സംസാരിച്ചു

 

ADVERTISEMENT
error: Content is protected !!