എം.ജെ.എസ്.എസ്.എ കുന്നംകുളം മേഖല കലോത്സവം ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ സമാപിച്ചു.ഇടവക വികാരി ഫാ. എബ്രഹാം യാക്കോബ് പൂവത്തുമണ്ണില്‍ കലോത്സവം ഉദ്ഘാടനം ചെയ്തു.കുന്നംകുളം ഡിസ്ട്രിക്ട് ഇന്‍സ്‌പെക്ടര്‍ സജീഷ് മാസ്റ്റര്‍ അധ്യക്ഷനായി.കലോത്സവത്തില്‍ ചാലിശ്ശേരി എം.പി.പി.എം സണ്‍ഡേ സ്‌കൂള്‍ ഒന്നാം സ്ഥാനവും പെങ്ങാമുക്ക് ജെ.എസ്.സി സണ്‍ഡേ സ്‌കൂള്‍ രണ്ടാം സ്ഥാനവും ആര്യമ്പാടം സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലെ ഓവറോള്‍ ട്രോഫികള്‍ പെങ്ങാമുക്ക് ജെ.എസ്.സി സണ്‍ഡേ സ്‌കൂളും സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലെ ട്രോഫികള്‍ ചാലിശ്ശേരി എം.പി.പി.എം സണ്‍ഡേ സ്‌കൂളും കരസ്ഥമാക്കി.വ്യക്തിഗത ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ അന്ന സി. ബിജു, ജൂനിയര്‍ വിഭാഗത്തില്‍ ജീവന്‍ ജിജോ, സീനിയര്‍ വിഭാഗത്തില്‍ ആഗ്‌നസ് കെ. എഡിസണ്‍ എന്നിവര്‍ ജേതാക്കളായി.വിജയികള്‍ക്ക് വികാരി ഫാ അബ്രഹാം യാക്കോബ് ട്രോഫികള്‍ സമ്മാനിച്ചു.ഡിസ്ട്രിക്ട് ഇന്‍സ്‌പെക്ടര്‍ സജീഷ് പെങ്ങാമുക്ക് , ഡ്രിസ്ടിക്ട് സെക്രട്ടറി ജോബിന്‍ ജോണി, ഹെഡ്മാസ്റ്റര്‍ ആന്റണി കെ.സി., സ്റ്റാഫ് സെക്രട്ടറി നവോമി കുഞ്ഞുമോന്‍, പി.ടി.എ പ്രസിഡന്റ് എഡിസണ്‍ കെ.എം. എന്നിവര്‍ നേതൃത്വം നല്‍കി.



