പുന്നയൂര്‍ക്കുളം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും, അണ്ടത്തോട് ഇന്ദിരാഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി സൗജന്യ നേത്രപരിശോധനയും, ആയുര്‍വേദപരിശോധനയും, തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ക്ക് തിമിര ശസ്ത്രക്രിയ ഉള്‍പ്പെടെ സാന്ത്വന പ്രവര്‍ത്തങ്ങളുമായി മുന്നേറുന്ന പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ 41-മത് മെഡിക്കല്‍ ക്യാമ്പാണ് തീരദേശ മേഖലലയായ അണ്ടത്തോട് മഅദനുല്‍ ഉലൂം മദ്രസ ഹാളില്‍ നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സന്‍ തളികശ്ശേരി ക്യാമ്പിന്റെ ഉദ്്ഘാടനം നിര്‍വ്വഹിച്ചു. ഇന്ദിരാ ഭവന്‍ പ്രസിഡന്റ് ഷാഹിദ് കൊപ്പര അധ്യക്ഷനായി. പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ ദിവാകരന്‍ പനന്തറ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പാലിയേറ്റീവ് പ്രസിഡന്റ് വി കെ യുസുഫ് പദ്ധതി വിശദീകരണം നടത്തി. ആയുഷ് ഗ്രാം പ്രൊജക്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നിമ്മി കര്‍ക്കിടക മാസ ഭക്ഷണരീതിയെകുറിച്ചും മറ്റു ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ചും പ്രകൃതിയോട് ഇണങ്ങുന്ന വ്യായാമ മുറകളെ കുറിച്ചും ക്ലാസ്സെടുത്തു.



