28.4 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Kunnamkulam ശ്രീ നാരായണ ധര്‍മ്മവിചാര യജ്ഞവും, പത്മഭൂഷണ്‍ വെള്ളാപ്പള്ളി നാശേന് സ്വീകരണവും ആഗസ്ത് 15, 16 ന്

ശ്രീ നാരായണ ധര്‍മ്മവിചാര യജ്ഞവും, പത്മഭൂഷണ്‍ വെള്ളാപ്പള്ളി നാശേന് സ്വീകരണവും ആഗസ്ത് 15, 16 ന്

26

 

ശ്രീ നാരായണ ധര്‍മ്മവിചാര യജ്ഞവും, പത്മഭൂഷണ്‍ വെള്ളാപ്പള്ളി നാശേന് സ്വീകരണവും ആഗസ്ത് 15, 16 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്.എന്‍.ഡി.പി. യോഗം കുന്നംകുളം യൂണിയന്റെ നേതൃത്വത്തില്‍ നഗരസഭ ടൗണ്‍ഹാളിലാണ് ശ്രീനാരായണ ധര്‍മ്മവിചാര യജ്ഞവും, വെള്ളാപ്പള്ളി നടേശനുള്ള സ്വീകരണവും നടക്കുക. 15-ാം തിയ്യതി രാവിലെ പ്രബോധതീര്‍ത്ഥസ്വാമി യജ്ഞാചാത്യനായുള്ള ശ്രീ നാരായണ ധര്‍മ്മവിചാരയജ്ഞത്തോടെയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകള്‍ക്ക് തുടക്കമാകുക. രാവിലെ 6.30ന് മഹാഗണപതി ഹോമം, മഹാ ശാന്തിഹവനം, സര്‍വൈശ്വര്യ പൂജ, യജ്ഞ പതാക ആരോഹണം, ശ്രീനാരായണ ഗുരു ദീപ പ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രത്തില്‍ നിന്നും യജ്ഞാചാര്യന്‍ ശ്രീമദ് പ്രബോധ തീര്‍ത്ഥ സ്വാമി ഏറ്റുവാങ്ങുന്ന ദിവ്യ ജ്യോതി പ്രതിഷ്ഠ, പ്രഭാഷണം തുടങ്ങിയ ആത്മീയ ചടങ്ങുകള്‍ക്ക് ശേഷം എസ്. എന്‍. ഡി. പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി പത്മഭൂഷണ്‍ ജേതാവ് വെള്ളാപ്പള്ളി നടേശന് കുന്നംകുളം യൂണിയന്‍ നല്‍കുന്ന സ്വീകരണ യോഗം ചേരും. എസ്. എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഭദ്രദീപം കൊളുത്തുന്ന സമ്മേളനത്തില്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പി. ജി ജയപ്രകാശ് എന്നിവരും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും.

 

ADVERTISEMENT
error: Content is protected !!