26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Chavakkad ‘യുദ്ധമല്ല സമാധാനമാണ് മനുഷ്യരാശിയുടെ പ്രതീക്ഷ’ വിദ്യാര്‍ത്ഥികള്‍ സമാധാന ചങ്ങല തീര്‍ത്തു

‘യുദ്ധമല്ല സമാധാനമാണ് മനുഷ്യരാശിയുടെ പ്രതീക്ഷ’ വിദ്യാര്‍ത്ഥികള്‍ സമാധാന ചങ്ങല തീര്‍ത്തു

16

 

യുദ്ധമല്ല സമാധാനമാണ് മനുഷ്യരാശിയുടെ പ്രതീക്ഷ എന്ന സന്ദേശം ഉയര്‍ത്തി ചാവക്കാട് കോട്ടപ്പുറം ഗവ.ഫിഷറീസ് യു.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമാധാന ചങ്ങല തീര്‍ത്തു. സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളെ അണിനിരത്തി അണുബോംബിനെതിരെ സമാധാന ശൃംഖല സംഘടിപ്പിച്ചത്. സ്‌കൂള്‍ ലീഡര്‍ ആര്‍.ടി. മുഹമ്മദ്ഷയാന്‍, സ്റ്റാഫ് സെക്രട്ടറി എം.കെ. സലീം, സി.ജെ. ജിന്‍സി, എം.ആര്‍. ഐശ്വര്യ, എ.എസ്. സന്ധ്യ, പി.ആര്‍.ഷീജ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ ഫാത്തിമ സന, അല്‍ഹന, ഫസ തസ്നീം, ആമിന റിദ , അവന്തിക, ഹനിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!