26.7 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Punnayurkulam പുന്നയൂര്‍ ശ്രീ പാവിട്ടക്കുളങ്ങര ശിവഭദ്ര ക്ഷേത്രത്തില്‍ ശിവഭദ്ര പുരസ്‌കാര വിതരണം സംഘടിപ്പിച്ചു

പുന്നയൂര്‍ ശ്രീ പാവിട്ടക്കുളങ്ങര ശിവഭദ്ര ക്ഷേത്രത്തില്‍ ശിവഭദ്ര പുരസ്‌കാര വിതരണം സംഘടിപ്പിച്ചു

13

 

പുന്നയൂര്‍ ശ്രീ പാവിട്ടക്കുളങ്ങര ശിവഭദ്ര ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും ശിവഭദ്ര പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ രാവിലെ മേല്‍ശാന്തി ശരത് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമവും ഉച്ചയ്ക്ക് 11മണിക്ക് ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു. വൈകിട്ട് ആറുമണിക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ആതിര എന്ന വിദ്യാര്‍ത്ഥിനിയെ ശിവഭദ്ര പുരസ്‌കാരം നല്‍കി അനുമോദിച്ചു. കടിക്കാട് സ്‌കൂള്‍ അധ്യാപകന്‍ സുജിത്ത് പുരസ്‌ക്കാരസമര്‍പ്പണം നടത്തി. തുടര്‍ന്ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ സര്‍വൈശ്വര്യ പൂജയും ഭഗവത് സേവയും ഉണ്ടായിരുന്നു. ബാബു അയോദ്ധ്യപൂജക്ക് കര്‍മികത്വം നല്‍കി. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് കാരയില്‍ വിജയന്‍, സെക്രട്ടറി ദയാനന്ദന്‍ മാമ്പുള്ളി, മോഹനന്‍ ഈച്ചിത്തറയില്‍, ബാബുരാജ്, ദിനേശന്‍, അപ്പു, രമേശന്‍, മുകുന്ദന്‍, മാതൃസമിതി പ്രസിഡണ്ട് ഷീജ, ചന്ദ്രിക, ശാന്ത, സീനരഘു, എന്നിവര്‍ നേതൃത്വംനല്‍കി.

 

ADVERTISEMENT
error: Content is protected !!