26.7 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Punnayurkulam പഞ്ചായത്തുകള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ എല്‍ഡിഎഫ് മാര്‍ച്ച് നടത്തി

പഞ്ചായത്തുകള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ എല്‍ഡിഎഫ് മാര്‍ച്ച് നടത്തി

14

പഞ്ചായത്തുകള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെ എല്‍ഡിഎഫ് പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.പുത്തന്‍പള്ളിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമാപിച്ചു. സമാപന സമ്മേളനം അഡ്വാക്കറ്റ് ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. ഒ.എം. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എം.കെ. സക്കീര്‍, എം. സുനില്‍, ഷാജിര്‍ ആലത്തിയൂര്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!