25.8 C
Kunnamkulam
Thursday, August 13, 2026
Home Bureaus Chavakkad ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡില്‍ ഇടം നേടി മൂന്നര വയസ്സുകാരന്‍ അയ്മന്‍ ഷെസിന്‍

ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡില്‍ ഇടം നേടി മൂന്നര വയസ്സുകാരന്‍ അയ്മന്‍ ഷെസിന്‍

45

അസാധാരണമായ ഓര്‍മ്മശക്തിയും കഴിവുകളും കൊണ്ട് നാടിനും വീടിനും അഭിമാനമായി മാറിയിരിക്കുകയാണ് മൂന്നര വയസ്സുകാരനായ അയ്മന്‍ ഷെസിന്‍. ചാവക്കാട് എടക്കഴിയൂര്‍ പണിക്കവീട്ടില്‍ ചാലില്‍ ഷാഫി – റിഷാന ദമ്പതികളുടെ മകനായ അയ്മന്‍, ബുക്ക് ഓഫ് ഇന്ത്യ’ റിക്കോര്‍ഡിലാണ് ഇടം നേടിയത്. ചെറിയ പ്രായത്തില്‍ തന്നെ അറിവുകളുടെ വലിയ ലോകം കീഴടക്കിയാണ് അയ്മന്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. കേരളത്തിലെ 14 ജില്ലകളുടെ പേരുകളും ഇന്ത്യയിലെ പ്രമുഖ ദേശീയ നേതാക്കളുടെ പേരുകളും കൃത്യമായി ഓര്‍ത്തെടുത്ത് പറയാന്‍ അയ്മന് സാധിക്കും. ഇതിനുപുറമെ, ഇംഗ്ലീഷ് അക്ഷരമാല, സംഖ്യകള്‍, ലളിതമായ ഗണിത പ്രശ്‌നങ്ങള്‍, പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എന്നിവയും മൂന്നര വയസ്സുകാരന്റെ നാവിന്‍ തുമ്പിലുണ്ട്. വിവിധ തരം നിറങ്ങള്‍, വാഹനങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, മൃഗങ്ങള്‍, വര്‍ഷത്തിലെ 12 മാസങ്ങളുടെയും ആഴ്ചയിലെ 7 ദിവസങ്ങളുടെയും പേരുകള്‍ എന്നിവ പെട്ടെന്ന് തിരിച്ചറിയാനും തെറ്റുകൂടാതെ പറയാനുമുള്ള അയ്മന്റെ കഴിവാണ് ബുക്ക് ഓഫ് ഇന്ത്യ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

 

ADVERTISEMENT
error: Content is protected !!