എടക്കര കുഴിങ്ങര മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.കുഴിങ്ങര നൂറുറഹ്‌മാന്‍ മദ്രസയില്‍ വച്ച് നടത്തിയ പരിപാടി സാലിഹ് അന്‍വരി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് പോക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. വടക്കേക്കാട് എസ് ഐ ഫൈസല്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. മദ്രസ അധ്യാപകന്‍ ബാദുഷ ബാഖവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മദലി ഉസ്താദിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ബോധവത്കരണക്യാമ്പില്‍ മഹല്ല് സെക്രട്ടറി ഫൈസല്‍ , ട്രഷറര്‍ പി ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലിയും ഉണ്ടായിരുന്നു.



