24 C
Kunnamkulam
Sunday, September 27, 2026
Home Bureaus Punnayurkulam അണ്ടത്തോട് കുമാരന്‍പടി മേഖലയില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷം

അണ്ടത്തോട് കുമാരന്‍പടി മേഖലയില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷം

37

അണ്ടത്തോട് കുമാരന്‍പടി മേഖലയില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷം. നിരവധി തെങ്ങുകള്‍ നശിപ്പിച്ചു.കിഴക്ക് ചുള്ളിയില്‍ നാണു, ചുള്ളിയില്‍ ഉണ്ണ്യപ്പു എന്നിവരുടെ പറമ്പുകളിലെ രണ്ട് വര്‍ഷം പഴക്കമുള്ള തെങ്ങുകളാണ് നശിപ്പിച്ചിട്ടുള്ളത്. സമിശ്ര കൃഷി ചെയ്തിരുന്ന ഇവരുടെ പറമ്പുകളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കിഴങ്ങ് വര്‍ഗ്ഗകൃഷി ഉപേക്ഷിക്കുകയായിരുന്നു. ഇത് കിട്ടാതെ വന്നതോടെയാണ് തെങ്ങും തൈകള്‍ കുത്തി മറിച്ചിട്ട് കൂമ്പുംകള്‍ തിന്ന് നശിപ്പിക്കുന്നത്. പ്രദേശത്ത് പച്ചക്കറി കൃഷിയോ കിഴങ്ങ് വര്‍ഗ്ഗ കൃഷിയോ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നങ്കില്‍ ഇപ്പോള്‍ തെങ്ങുകളും വെച്ച് പിടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് മൂലം ദുരിതത്തിലായിരിക്കുകയാണ് പ്രദേശത്തെ കര്‍ഷകര്‍. എത്രയും പെട്ടന്ന് അധികൃതര്‍ ഇടപ്പെട്ട് ഇവയെ അകറ്റുവാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.

 

ADVERTISEMENT
error: Content is protected !!