25.3 C
Kunnamkulam
Sunday, September 27, 2026
Home CCTV Desk ആഗോള യുദ്ധ വിരുദ്ധ നിശബ്ദ ബോധവത്കരണ പ്രദര്‍ശനം സംഘടിപ്പിച്ചു

ആഗോള യുദ്ധ വിരുദ്ധ നിശബ്ദ ബോധവത്കരണ പ്രദര്‍ശനം സംഘടിപ്പിച്ചു

168

 

അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ യുവജന സംഘടനയായ മജ്ലിസ് ഖുദ്ധാമുല്‍ അഹ്‌മദിയ്യാ തൃശ്ശൂര്‍ പാലക്കാട് ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ ആഗോള യുദ്ധ വിരുദ്ധ നിശബ്ദ ബോധവത്കരണ പ്രദര്‍ശനം, സ്റ്റോപ്പ് വേള്‍ഡ് വാര്‍ ത്രീ സംഘടിപ്പിച്ചു കോട്ടമൈതാന പരിസരത്ത് നടന്ന ക്യാമ്പയിനില്‍.അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ അഞ്ചാമത്തെ ഖലീഫ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് യുദ്ധവിരുദ്ധ സന്ദേശം നല്‍കി.യുദ്ധവും അക്രമവും ഒഴിവാക്കാന്‍ എല്ലാ വിധത്തിലും പരിശ്രമിക്കുക എന്നത് കാലത്തിന്റെ ആവശ്യകതയായി തീര്‍ന്നിരിക്കുന്നു. ദുരന്തത്തിന്റെ വക്കില്‍ നിന്ന് പിന്തിരിയാന്‍ ലോകത്തിന് ഇനിയും സമയമുണ്ട്. അതിനാല്‍ മനുഷ്യരാശിക്ക് വേണ്ടി സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയുമാണ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ടത്. മറിച്ച് കൊലയിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും അല്ലയെന്ന് ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് വ്യക്തമാക്കി. സ്റ്റോപ്പ് വേള്‍ഡ് വാര്‍ ത്രീ എന്ന ആശയം മുന്നോട്ട് വെച്ചു കൊണ്ട് അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് വിവിധ ഇടങ്ങളിലായി സമാധാന ക്യാമ്പയിനുകള്‍ നടത്തി വരികയാണ്. ക്യാമ്പയിനിന്റെ മുഖ്യ സംഘാടകരായ തൃശ്ശൂര്‍ പാലക്കാട് അഹ്‌മദിയ്യാ യുവജന സംഘടനാ വൈസ് പ്രസിഡണ്ട് താഹിര്‍ അഹ്‌മദ് ആളൂര്‍, അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!