28.9 C
Kunnamkulam
Thursday, August 13, 2026
Home Bureaus Punnayurkulam കാട്ടുപന്നി ശല്യം രൂക്ഷം ; എം പാനല്‍ ഷൂട്ടര്‍മാര്‍ മേഖലയില്‍ പരിശോധന നടത്തി

കാട്ടുപന്നി ശല്യം രൂക്ഷം ; എം പാനല്‍ ഷൂട്ടര്‍മാര്‍ മേഖലയില്‍ പരിശോധന നടത്തി

14

 

പുന്നയൂര്‍ക്കുളത്ത് കാട്ടുപന്നി ശല്യത്തിന് രൂക്ഷമായതിനെ തുടര്‍ന്ന് എം പാനല്‍ ഷൂട്ടര്‍മാര്‍ മേഖലയില്‍ പരിശോധന നടത്തി അഞ്ച് പന്നികളെ വെടിവെച്ചു കൊന്നു.മൂന്നാം തവണയാണ് എം പാനല്‍ ഷൂട്ടര്‍മാര്‍ മേഖലയില്‍ കാട്ടു പന്നി വേട്ട നടത്തുന്നത്. ഇത്തരത്തിലുള്ള ഇടപെടല്‍ പഞ്ചായത്തില്‍ രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് ഒരു പരിധിവരെ പരിഹാരമാവും എന്നാണ് കരുതുന്നത്. വനംവകുപ്പിന്റെ എം പാനല്‍ ഷൂട്ടര്‍മാരുടെ നേതെത്വത്തിലാണ് ബുധനാഴ്ച്ച രാത്രിയില്‍ പരിശോധന നടത്തിയത്. നാക്കോല, എ ഇ ഒ റോഡ് പരിസരം എന്നിവിടങ്ങളില്‍ നിന്നായിരുന്നു അഞ്ച് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയിലെ കാട്ടുപന്നി ശല്യത്തെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് അധികൃതരുടെ അടിയന്തര ഇടപെടല്‍. നാട്ടുകാരുടെ പരാതിയും മാധ്യമ വാര്‍ത്തകളും പരിഗണിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഷൂട്ടര്‍മാരെ നിയോഗിച്ചത്. വെടിവെച്ചു കൊന്ന പന്നികളെ മാനദണ്ഡങ്ങള്‍ പാലിച്ചു ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാകുന്നതുവരെ പരിശോധനയും ജാഗ്രതയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!