27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Perumpilavu സാമൂഹ്യവിരുദ്ധര്‍ പാടത്ത് ശുചിമുറി മാലിന്യം തള്ളി

സാമൂഹ്യവിരുദ്ധര്‍ പാടത്ത് ശുചിമുറി മാലിന്യം തള്ളി

43

 

പോര്‍ക്കുളം പഞ്ചായത്തിലെ അണ്ടിത്തോട് കോലാടി പാടത്ത് സാമൂഹ്യവിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രണ്ടു മണിയോടുകൂടിയാണ് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന മാലിന്യം പാടത്ത് നിക്ഷേപിച്ചത്. ടാങ്കര്‍ ലോറിയുടെ ചിത്രം സമീപമുള്ള വീട്ടിലെ സി.സി. ടി.വി യില്‍ പതിഞ്ഞിട്ടുണ്ട്. സാമൂഹ്യവിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പോര്‍ക്കളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതിഷ് കെ. എ കുന്നംകുളം പോലീസില്‍ പരാതി നല്‍കി. പൊതുജനാരോഗ്യത്തിന് ഹാനികരമാകും തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡണ്ട് കെ. എ ജ്യോതിഷ്, സെക്രട്ടറി മൈനൂനത്ത് എന്നിവര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ഇത്തരക്കാരെ തെളിവ് സഹിതം കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ADVERTISEMENT
error: Content is protected !!