26.6 C
Kunnamkulam
Tuesday, September 29, 2026
Home Bureaus Guruvayur ചിങ്ങം ഒന്നിന് ഗുരുവായൂരില്‍ ചിങ്ങ മഹോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

ചിങ്ങം ഒന്നിന് ഗുരുവായൂരില്‍ ചിങ്ങ മഹോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

41

ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ നായര്‍ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്നിന് ഗുരുവായൂരില്‍ ചിങ്ങ മഹോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് മൂന്നിന് കിഴക്കേനട മഞ്ജുളാല്‍ പരിസരത്ത് 251 വാദ്യപ്രതിഭകള്‍ അണിനിരക്കുന്ന മഞ്ജുളാല്‍ത്തറ മേളത്തോടെയാണ് മഹോത്സവത്തിന് തുടക്കമാകുക. വാദ്യപ്രവീണ്‍ ഗുരുവായൂര്‍ ജയപ്രകാശ് മേളത്തിന് പ്രമാണം വഹിക്കും. വൈകിട്ട് അഞ്ചിന് ഇലത്താളവാദ്യ രംഗത്തെ പ്രമുഖനായ പാഞ്ഞാള്‍ വേലുക്കുട്ടിക്ക് ‘ശ്രീ ഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം’ സമ്മാനിക്കും. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പുരസ്‌കാരം സമ്മാനിക്കും. തുടര്‍ന്ന് പെരിങ്ങോട് ചന്ദ്രന്റെ സാരഥ്യത്തില്‍ പഞ്ചവാദ്യം, പട്ടുകുടകള്‍, താലപ്പൊലി, ദേവരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലേക്ക് ഘോഷയാത്ര ആരംഭിക്കും. കിഴക്കേ നടയിലെ ദീപസ്തംഭത്തിന് മുന്നില്‍ 501 ഐശ്വര്യവിളക്കുകള്‍ സമര്‍പ്പിക്കും. ഭാരവാഹികളായ ജി.കെ. പ്രകാശന്‍, അഡ്വ: രവി ചങ്കത്ത്, കെ.ടി. ശിവരാമന്‍ നായര്‍, അനില്‍ കല്ലാറ്റ്, ബാലന്‍ വാറണാട്ട്, ശശികുമാര്‍ കൊടമന, ജയറാം ആലക്കല്‍, ശശികേനാടത്ത് , നിര്‍മ്മല നായ്കത്ത്, സരളമുള്ളത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!