ചൂണ്ടലില്‍ യാത്രികര്‍ക്ക് ഭീഷണിയായിരുന്ന ഉണങ്ങിയ മരക്കൊമ്പുകള്‍ മുറിച്ചുമാറ്റി

വഴിയോരത്ത് യാത്രികര്‍ക്ക് ഭീഷണിയായിരുന്ന മരങ്ങളിലെ ഉണങ്ങിയ കൊമ്പുകള്‍ മുറിച്ച് നീക്കി. തൃശൂര്‍ – കുറ്റിപ്പുറം പാതയില്‍ ചൂണ്ടല്‍ മേഖലയിലാണ് വഴിയോരത്തുള്ള മരങ്ങളിലെ ഉണങ്ങിയ കൊമ്പുകള്‍ നീക്കം ചെയ്തത്.  കുന്നംകുളം സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിനുവിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി വാഹനഗതാഗതം നിയന്ത്രിച്ചാണ് മരക്കൊമ്പുകള്‍ മുറിച്ച് നീക്കിയത്.