ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പഴുന്നാനയില്‍ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോഭാജിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍.എസ് സുമേഷിന്റെ നേതൃത്വത്തില്‍ തോക്കിന് ലൈസന്‍സുള്ളവരെ കണ്ടെത്തി കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.
ADVERTISEMENT