ശനിയാഴ്ച രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും സ്വാതന്ത്ര്യദിന വിപണിയില്‍ പ്രതീക്ഷിച്ച തിരക്കിന്റെ ആരവമില്ല. മഴക്കെടുതി ചെറുകിട കച്ചവടക്കാരെ നിരാശയിലാക്കി ദേശീയപതാകകളും ത്രിവര്‍ണ നിറങ്ങളിലുള്ള അലങ്കാരങ്ങളും കടകളില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും കച്ചവടത്തില്‍ കാര്യമായ ഉണര്‍വുണ്ടായിട്ടില്ല.ദേശീയപതാകകള്‍, ബാഡ്ജുകള്‍, ത്രിവര്‍ണ തോരണങ്ങള്‍, വിവിധ അലങ്കാര വസ്തുക്കള്‍ എന്നിവ കടകളില്‍ നിരന്നിട്ടുണ്ടെങ്കിലും വില്‍പ്പന പ്രതീക്ഷിച്ച തോതില്‍ ഉയര്‍ന്നിട്ടില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിലുണ്ടായ ശക്തമായ മഴ മൊത്തക്കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്.ലോകകപ്പ് ആഘോഷകാലത്ത് കണ്ട ആവേശത്തിനും കച്ചവടത്തിരക്കിനും ഒപ്പമെത്താന്‍ ഇത്തവണ സ്വാതന്ത്ര്യദിന വിപണിക്കായിട്ടില്ല. മഴയും പൊതുവിപണിയിലെ മാന്ദ്യവും ആഘോഷവിപണിയിലും പ്രതിഫലിക്കുകയാണ്.വെള്ളിയാഴ്ച ഉച്ചവരെ വെയില്‍ തെളിഞ്ഞത് വിപണിക്ക് നേരിയ ആശ്വാസമായെങ്കിലും പിന്നീട് കാലാവസ്ഥ മാറിയതോടെ മഴയുടെ ആശങ്ക വീണ്ടും ഉയര്‍ന്നു. മഴ തുടര്‍ന്നാല്‍ ആഘോഷസാധനങ്ങളുടെ വില്‍പ്പനയെയും വിപണിയിലെ തിരക്കിനെയും കൂടുതല്‍ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.സ്വാതന്ത്ര്യദിനം ശനിയാഴ്ചയും തൊട്ടുപിന്നാലെ ഞായറാഴ്ച അവധിയായതും വിപണിയുടെ പ്രതീക്ഷകള്‍ക്ക് നിറംമങ്ങാന്‍ കാരണമായിട്ടുണ്ട്. ശനിയാഴ്ച രാവിലെ മഴ മാറിനില്‍ക്കണമെന്ന പ്രാര്‍ത്ഥനയിലാണ് ചെറുകിട കച്ചവടക്കാര്‍.ആഘോഷത്തിന്റെ ത്രിവര്‍ണ നിറങ്ങള്‍ വിപണിയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും കച്ചവടത്തിന്റെ പുഞ്ചിരിക്ക് ഇത്തവണ മങ്ങലാണ്.



