32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam അഞ്ഞൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ ദൈവമാതാവിന്റെ ജനനപെരുന്നാളിന് തുടക്കം

അഞ്ഞൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ ദൈവമാതാവിന്റെ ജനനപെരുന്നാളിന് തുടക്കം

105

അഞ്ഞൂര്‍ സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളാഘോഷത്തിന് തുടക്കമായി. എട്ടുനോമ്പിന്റെ മൂന്നാം ദിനത്തില്‍ അഞ്ഞൂര്‍ സെന്റ് സേവിയേഴ്‌സ് പള്ളി വികാരി ഫാദര്‍.ഷോണ്‍സന്‍ ആക്കാമറ്റത്തില്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കി. മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും അദ്ദേഹം നേതൃത്വം നല്‍കി. എട്ടുനോമ്പ് നാളുകളില്‍ എല്ലാ ദിവസവും 5.15 മുതല്‍ ജപമാല, ദിവ്യബലി, മദ്ധ്യസ്ഥപ്രാര്‍ത്ഥന എന്നിവ ഉണ്ടായകും. ഇടവക വികാരി ഫാദര്‍ ജോസഫ് താഴത്തേല്‍, ട്രസ്റ്റി പേള്‍വി.എ. ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. സെപ്റ്റംബര്‍ 8നാണ് എട്ടുനോമ്പ് സമാപിക്കുന്നത്.

ADVERTISEMENT
error: Content is protected !!